Connect with us

Idukki

പോലീസുകാരനാണെന്ന് പറഞ്ഞ് എട്ടാം ക്ലാസ്സുകാരിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത പാസ്റ്റര്‍ അറസ്റ്റില്‍

കരാട്ടേ അധ്യാപകന്‍ കൂടിയായ പാസ്റ്റര്‍ പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണെ (സണ്ണി ) ആണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഇടുക്കി | പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് പറഞ്ഞ് എട്ടാം ക്ലാസ്സുകാരിക്കൊപ്പം ലോഡ്ജില്‍ മുറി യെടുത്ത 51കാരനായ പാസ്റ്റര്‍ അറസ്റ്റില്‍. കരാട്ടേ അധ്യാപകന്‍ കൂടിയായ പാസ്റ്റര്‍ പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണെ (സണ്ണി ) ആണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്‌കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരില്‍ കട്ടപ്പന നഗരത്തിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.

കട്ടപ്പന സി ഐ ആണെന്നാണ് ഇയാള്‍ ലോഡ്ജ് നടത്തിപ്പുകാരെ സ്വയം പരിചയപ്പെടുത്തിയത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.

 

 

 

---- facebook comment plugin here -----

Latest