Kerala
കുന്നംകുളത്ത് ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു
ഗുരുവായൂര്‍ റോഡില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത്.

തൃശൂര്‍ | തൃശൂര്‍ കുന്നംകുളത്ത് ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി ആണ് മരിച്ചത്.65 വയസായിരുന്നു. ഗുരുവായൂര്‍ റോഡില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത്.
സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ ഓട്ടോ പെട്ടെന്ന് യു ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയത്.സംഭവത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്കുണ്ട്.
---- facebook comment plugin here -----