Kerala
തിരുവനന്തപുരത്ത് ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ താഴെ വീണു; ഗുരുതര പരുക്ക്
ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരുക്കേറ്റത്.

തിരുവനന്തപുരം|തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ താഴെ വീണ് ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം കാവില്‍ക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവില്‍ക്കടവ് കോവിലിലെ ശാന്തിക്കാരന്‍ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.
ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരുക്കേറ്റത്. പത്മനാഭനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാന്തിക്കാരന്‍ ഉറങ്ങിപ്പോയതാകാം താഴെ വീഴാന്‍ കാരണമെന്നാണ് സംശയം.
---- facebook comment plugin here -----