Connect with us

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു അന്തരീക്ഷം ഒരുങ്ങും മുമ്പ് പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നു ഇ കെ വിഭാഗം മുസ്്‌ലിം ലീഗിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുസ്്‌ലിം ലീഗ് ഭാരവാഹിയോഗം വ്യാഴാഴ്ച ചേരും.
ചര്‍ച്ചക്കു മുന്‍കൈ എടുക്കേണ്ടെന്നു ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇ കെ വിഭാഗം വഴങ്ങുന്നില്ലെന്നു കണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന ഭീതി ലീഗിനെ പിടികൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് ചര്‍ച്ചക്കു സന്നദ്ധമായത്. ഈ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് രൂപപ്പെടുത്താനാണ് ലീഗ് അടിയന്തിര ഭാരവാഹിയോഗം വിളിച്ചിരിക്കുന്നത്.

വീഡിയോ കാണാം

Latest