Kerala
ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു
ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു.

തിരുവനന്തപുരം | ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് അപകടം.
ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു ഷൈജു. മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.
ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.
---- facebook comment plugin here -----