Kerala
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്

തിരുവനന്തപുരം | മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസുമാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ‘സിന്ധിയാത്ര മാത’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 6.20 ഓടെയായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയില്‍ അപകടം ആവര്‍ത്തിക്കുയാണ്.
---- facebook comment plugin here -----