Kerala
തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ വെന്തു മരിച്ചു
ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിക്കുകയായിരുന്നു.
തൃശ്ശൂര്‍| സി എന്‍ ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്‍റെ മകൻ പ്രമോദ് (47) ആണ് മരിച്ചത്. പെരിങ്ങാവ് ഗാന്ധി നഗറില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ആളൊഴിഞ്ഞ ഇട റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ട്.
പൊലീസും ഫയര്‍ഫോഴ്സും എത്തി നടപടി സ്വീകരിച്ചു. നാട്ടുക്കാരാണ് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തനശിച്ചിരുന്നു. പിന്‍ഭാഗത്തെ സീറ്റില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പോലീസിനോട് പറഞ്ഞു.
ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനെന്ന് പോലീസ് പറയുന്നു. എന്നാല്‍, കൂടുതല്‍ പരിശോധനക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)