python
വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി
പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.
പത്തനംതിട്ട | വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. പത്തനംതിട്ട കുത്തുപ്പാറയില്‍ ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.
കിഷോര്‍ എന്നയാള്‍ രാത്രി നായക്ക് ഭക്ഷണം നല്‍കി പുറത്തു വിട്ടതായിരുന്നു. രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്.
ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. അവര്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെകൊണ്ടുപോയി.
---- facebook comment plugin here -----