Kerala
പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രാവിലെ ക്ഷേത്രകുളത്തില്‍ മുങ്ങല്‍ പരിശീലനത്തിനെത്തിയ കുട്ടികള്‍ നീന്തുന്നതിനിടെ മൃതദേഹം കാലില്‍ തടയുകയായിരുന്നു .
തിരുവനന്തപുരം | ക്ഷേത്രക്കുളത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി നാസറുദ്ദീന്‍ (58) ആണ് മരിച്ചത്. ആലംന്തറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കുളത്തിലാണ് നാസറുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രകുളത്തില്‍ മുങ്ങല്‍ പരിശീലനത്തിനെത്തിയ കുട്ടികള്‍ നീന്തുന്നതിനിടെ മൃതദേഹം കാലില്‍ തടയുകയായിരുന്നു . തുടര്‍ന്ന് കുട്ടികളും പരിശീലകനും നടത്തിയ തിരച്ചിലിലാണ് നസറുദ്ദീന്റെ മൃതദേഹം കണ്ടെടുത്തത്.സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കുളത്തിനു സമീപമുള്ള നസറുദ്ദീന്റെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളിനെക്കുറിച്ച് വിവരം ലഭിച്ചത്. നസറുദ്ദീന്‍ എന്നും പുലര്‍ച്ചെ 3മണിയോടെയാണ് വീട്ടില്‍ നിന്നും പെട്രോള്‍ പമ്പില്‍ ജോലിക്ക് പോകുന്നത്. ചൊവ്വാഴ്ചയും 3 മണിക്ക് നസറുദ്ദീന്‍ വീട്ടില്‍ നിന്നും ജോലിയ്ക്കായി പുറപ്പെട്ടിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.