Connect with us

Kerala

നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയ കായികാധ്യാപകന്‍ വീണുമരിച്ചു

തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്

Published

|

Last Updated

തൃശൂര്‍ | നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ച് തള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. തൃശൂര്‍ റീജണല്‍ തിയറ്ററിന് മുന്നിലാണ് സംഭവം.

സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് മദ്യലഹരിയില്‍ അനിലിനെ തള്ളിയിട്ടത്. രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടകോല്‍സവം കാണാന്‍ എത്തിയതായിരുന്നു ഇരുവരും. രാജു മദ്യലഹരിയില്‍ ആയിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ അനിലിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും പാലീസ് അറിയിച്ചു.

 

Latest