Connect with us

Pathanamthitta

കുര്‍ബാനയ്ക്കിടെ പള്ളിയില്‍ പന്നി ഓടിക്കയറി; ഒരാള്‍ക്ക് പരുക്ക്

മൂക്കിനും കാലിനുമാണ് പരുക്ക്.

Published

|

Last Updated

അടൂര്‍ |  കുര്‍ബാനയ്ക്കിടെ പള്ളിയില്‍ പന്നി ഓടി കയറി. ഒരാള്‍ക്ക് പരുക്കേറ്റു . പുതുശ്ശേരി ഭാഗം തണ്ടളത്ത് വീട്ടില്‍ സിനി (39) യ്ക്കാണ് പരുക്കേറ്റത്. മൂക്കിനും കാലിനുമാണ് പരുക്ക്.

ഞായറാഴ്ച രാവിലെ ഒന്‍പതിന് പുതുശ്ശേരി ഭാഗം മര്‍ത്തശ്ശ്മുനി ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംഭവം. പള്ളി വികാരി പ്രസംഗിച്ചുകൊണ്ടിരിക്കെ പന്നി പെട്ടെന്ന് പള്ളിക്കുള്ളിലേക്ക് കയറുകയായിരുന്നു. സിനിയുടെ അടുത്തേക്കാണ് പന്നി ഓടിയെത്തിയത്. മറ്റുള്ള വിശ്വാസികള്‍ ഭയന്ന് നിലവിളിച്ചപ്പോഴേക്കും പന്നി മറ്റൊരു വാതില്‍ക്കൂടി പുറത്തേക്ക് പോയി.

 

Latest