Kerala
ഇടുക്കിയില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
രാവിലെ ഇതുവഴി ജോലിക്ക് പോയ ആളുകളാണ് മരത്തില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

ഇടുക്കി| ഇടുക്കിയില്‍ ആടിനുള്ള തീറ്റയ്ക്കായി മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തേയിലത്തോട്ടത്തിലെ മരത്തില്‍ നിന്നും ചില്ലകള്‍ വെട്ടുമ്പോള്‍ ഇതിലൊന്ന് വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ചില്ല എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം.
ഇന്ന് രാവിലെ ഇതുവഴി ജോലിക്ക് പോയ ആളുകളാണ് മരത്തില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മറയൂര്‍ പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----