Kerala
മതത്തിന്റെ പ്ലസ് ആവശ്യപ്പെട്ടിട്ടില്ല; കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട: ഷാഫി പറമ്പില്‍
വര്‍ഗീയതയുടെ പട്ടം ചാര്‍ത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല.
വടകര | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണെന്നും കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തിനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് വേണ്ട്. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് ബോധ്യപ്പെടുത്തിയിട്ടും മാധ്യമങ്ങള്‍ ചോദിക്കുകയാണ് കാഫിര്‍ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്. കാഫിര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഷാഫി ആരോപിച്ചു.
ഫെയ്ക്കായ ഒന്നിന് ഞാനെന്തിന് മറുപടി പറയണം. എതിര്‍സ്ഥാനാര്‍ഥിയുടെ ഇത്തരം പ്രസ്താവനകള്‍ ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയതയുടെ പട്ടം ചാര്‍ത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല.ഇക്കാലയളവില്‍ എന്റെ പൊതുജീവിതത്തില്‍ എവിടെയാണ് വര്‍ഗീയതയോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലോ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.