Kerala
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു

ആലപ്പുഴ| ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.
ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----