Kozhikode
വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മേപ്പയ്യൂര്‍ സ്വദേശിയാണ് മരിച്ചത്
കോഴിക്കോട് | സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കോഴിക്കോട് മേപ്പയ്യൂരാണ് അപകടം. മേപ്പയ്യൂര്‍ ജി വി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്. ഇന്ന് രാവിലെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം ഉണ്ടായത്.
അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് ഗഗുരുതരമായി പരുക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെഘ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----