Connect with us

student missing

തൃശൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായി

Published

|

Last Updated

തൃശൂര്‍ | ജില്ലയിലെ മണ്ണുത്തിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി പരാതി. ഭാരതീയ വിദ്യാഭവനില്‍ +1 വിദ്യാര്‍ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. കാണാതാകുമ്പോള്‍ മഞ്ഞ ഷര്‍ട്ടും വെള്ള പാന്റുമായിരുന്നു വേഷം. കൈവശം ഒരു ബാഗുമുണ്ടായിരുന്നു.

പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ നവനീത് സ്പോര്‍ട്ട്സിലും ചിത്രരചനയിലും കഴിവ് തെളിയിച്ച കുട്ടിയാണ്. മാത്രമല്ല അഡ്വഞ്ജറസ് യാത്രകളെ പറ്റി താത്പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. അതുകൊണ്ട് അത്തരത്തില്‍ യാത്ര പോയതാകാമെന്നും സംശയിക്കുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest