Kerala
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
അപകടം മലപ്പുറം പൂക്കോട്ടൂർ പള്ളിപ്പടിയിൽ
മലപ്പുറം | പൂക്കോട്ടൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പൂക്കോട്ടൂര്‍ അറവങ്കര ന്യൂ ബസാര്‍ സ്വദേശി കക്കോടിമുക്ക് മുഹമ്മദിന്റെ മകന് നസീഫ് അലി (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 ഓടെ പൂക്കോട്ടൂര്‍ പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ നസീഫിനെ മലപ്പുറം എം ബി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
---- facebook comment plugin here -----