Connect with us

congress workers attack media

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തി മര്‍ദനത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്

കോണ്‍ഗ്രസ് നേതാവ് സുരേഷ് കീച്ചമ്പ്രയുടെ മകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ മര്‍ദനത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്. ഡി സി സി റിപ്പോര്‍ട്ടിന്മേല്‍ നടപടിക്ക് കെ പി സി സി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവ് സുരേഷ് കീച്ചമ്പ്രയുടെ മകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം കസബ പോലീസ് ആണ് കേസെടുത്തത്.

ഡി സി സി സെക്രട്ടറിയാണ് സുരേഷ് കീച്ചമ്പ്ര. രാമനാട്ടുകര നഗരസഭാ വൈസ് ചെയര്‍മാനുമാണ് ഇയാള്‍. പരസ്യമായി താക്കീത് ചെയ്യാനാണ് ഇയാള്‍ക്കെതിരെ നടപടി ശുപാര്‍ശയുണ്ടായിരുന്നത്.

Latest