Connect with us

Kerala

പത്തനംതിട്ട എം സി റോഡില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു; വ്യാപാരി മരിച്ചു

മുട്ടാര്‍ തേവാലപ്പടിയില്‍ വ്യാപാരം നടത്തുന്ന മങ്ങാരം തേവാലയില്‍ ടി എസ് അഷ്‌റഫാണ് (55) മരിച്ചത്.

Published

|

Last Updated

പന്തളം | എം സി റോഡില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. എ ആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മുട്ടാര്‍ തേവാലപ്പടിയില്‍ വ്യാപാരം നടത്തുന്ന മങ്ങാരം തേവാലയില്‍ ടി എസ് അഷ്‌റഫാണ് (55) മരിച്ചത്.

എം സി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനോദ്കുമാര്‍, ഡ്രൈവര്‍ അര്‍ജുന്‍, കാറിനു പിന്നില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പരുമല ആശുപത്രിയിലെ നഴ്‌സ് പറന്തല്‍ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചു.

 

Latest