Kerala
തൃത്താലയില്‍ പോലീസിനെ വാഹനമിടിച്ചു വീഴ്ത്തി; കാറോടിച്ച 19 കാരന്‍ അറസ്റ്റില്‍
സംഭവത്തിന് പിന്നാലെ അലന്‍ ഒളിവില്‍ പോകുകയായിരുന്നു
പാലക്കാട് | തൃത്താലയില്‍ വാഹനപരിശോധനക്കിടെ പോലീസുകാരനെ കാറിടിച്ചു വീഴ്ത്തിയ പ്രതി പിടിയില്‍. ഞാങ്ങട്ടിരി സ്വദേശി അലന്‍ (19) ആണ് പിടിയിലായത്. എസ് ഐ ശശിയെയാണ് വാഹനപരിശോധനക്കിടെ കാറിടിച്ചു വീഴ്ത്തിയത്.
സംഭവത്തില്‍ വാഹനമുടമ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മകനാണ് വാഹനമോടിച്ച അലന്‍. സംഭവത്തിന് പിന്നാലെ അലന്‍ ഒളിവില്‍ പോകുകയായിരുന്നു.
എസ് ഐയെ മനപ്പൂര്‍വം വാഹനമിടിക്കുകയായിരുന്നു എന്ന് തൃത്താല സി ഐ പറഞ്ഞു. എസ് ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. കൊലപാതക ശ്രമത്തിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
---- facebook comment plugin here -----