Connect with us

icf jiddah committee

അവസാനിക്കാത്ത ആകാശച്ചതികള്‍ക്കെതിരെ ജനകീയ പ്രതിരോധം

ജിദ്ദ സെന്‍ട്രല്‍ ഐ സി എഫ് കമ്മിറ്റി ജനകീയ സദസ്സില്‍ പ്രതിഷേധമുയര്‍ന്നു

Published

|

Last Updated

ജിദ്ദ | പ്രവാസികളെ ചൂഷണംചെയ്യുന്ന എയര്‍ലൈന്‍സ് കമ്പനികളുടെ ആകാശക്കൊള്ളക്കെതിരെ ജിദ്ദ സെന്‍ട്രല്‍ ഐ സി എഫ് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. എയര്‍ലൈന്‍സ് അധികൃതര്‍ പ്രവാസികള്‍ക്കെതിരെനടത്തുന്ന ക്രൂരതകള്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്.

കാരണങ്ങളൊന്നുമില്ലാതെ യാത്ര വൈകിപ്പിക്കല്‍, സീസണ്‍ സമയങ്ങളില്‍ നിരക്ക് വര്‍ധനയില്‍ നിയന്ത്രണമില്ലായ്മ, ആവശ്യങ്ങള്‍ക്ക് ഷെഡ്യൂള്‍ ഇല്ലാതിരിക്കല്‍ തുടങ്ങി ഒട്ടനവധിപ്രശ്‌നങ്ങള്‍ ജനകീയസദസ്സില്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ വിമാനകമ്പനികളുടെ വാര്‍ഷിക വരുമാനത്തില്‍ അധികവും ശേഖരിക്കപ്പെടുന്ന മലയാളി പ്രവാസികളോടാണ് കൂടുതലും അരുതായ്മകള്‍ നടന്നുകൊണ്ടിരിക്കുന്നത്. എയര്‍ലൈന്‍സ് ലോബിയുടെ താല്പര്യങ്ങള്‍, വിമാനക്കമ്പനികളുടെ സ്വകാര്യവല്‍ക്കരണം, സീറ്റ് ലഭ്യതക്കുറവ് എന്നിവ ഇത്തരം പ്രതിസന്ധികള്‍രൂക്ഷമാക്കുന്നു.

പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം ദുഷ്ട പ്രവൃത്തികള്‍ക്കെതിരെ ഒരുമിച്ചുള്ള ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തു വിഷയമവതരിപ്പിച്ച കേരളം മുസ്ലിംജമാഅത്ത്‌സെക്രട്ടറി എന്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. പെരുന്നാള്‍, മറ്റ് ഉത്സവ സീസണുകളില്‍ കൂട്ടുന്ന ഇത്തരംകൊള്ളക്ക് മുന്നില്‍ നില്‍ക്കുന്നത് എയര്‍ ഇന്ത്യ വിമാനകമ്പനിയാണ്. ജെറ്റ് ഇന്ധങ്ങള്‍ക്ക് വിലകുറഞ്ഞസമയങ്ങളില്‍ പോലും ഈ റേറ്റ് കൂട്ടലുകള്‍ അനുഭവപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കല്‍കാരണം രോഗിയായ പ്രവാസിയുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ അടുക്കല്‍ എത്താന്‍ കഴിയാതിരുന്നതും രോഗി മരണപ്പെട്ടതു ഈ പ്രശ്‌നവങ്ങളുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നു വ്യക്തമാക്കുന്നതായി അദ്ദേഹംകൂട്ടിചേര്‍ത്തു.

വിമാന കമ്പനികളുടെ ഇത്തരം രീതികള്‍ക്കെതിരെ പ്രവാസി കൂട്ടായ്മകളുടെ ഇടപെലുകള്‍ഉണ്ടാവേണ്ടതുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ബോധവല്‍ക്കരങ്ങളുണ്ടാവണം. നേരിട്ട് തന്നെ എയര്‍പ്പോര്‍ട്ട് അതോറിറ്റിയിലേക്ക് പരാതി അയച്ച് നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള ശ്രമങ്ങള്‍ പ്രവാസികള്‍ ഒറ്റക്കും കൂട്ടമായും ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കും അവകാശസംരക്ഷങ്ങള്‍ക്കും പ്രവാസികള്‍ മാത്രമേകാണൂ എന്നും കൂട്ടായ്മയിലൂടെ ഇത്തരം ചൂഷങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങള്‍ സാധ്യമാവേണ്ടതുണ്ടെന്നും സംഗമം ഊന്നിപ്പറഞ്ഞു.

കെ ടി എ മുനീര്‍ (ഒ ഐ സി സി), നാസര്‍വെളിയങ്കോട് (കെ എം സി സി), ഹിഫ്സുറഹ്മാന്‍ (സൈന്‍ ചാപ്റ്റര്‍ ജിദ്ദ), കബീര്‍കൊണ്ടോട്ടി (മീഡിയഫോറം), ഗഫൂര്‍കൊണ്ടോട്ടി (മീഡിയവണ്‍), ഫൈസല്‍കോടശ്ശേരി (നവോദയ), ബഷീര്‍അലി പരുത്തിക്കുന്നന്‍ (ഒ ഐ സി സി), അബൂബക്കര്‍ സിദ്ദീഖ് (ആര്‍ എസ് സി) തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് എ ആര്‍ നഗര്‍ മോഡറേറ്ററായിരുന്നു.

ഐ സി എഫ് സൗദിനാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങള്‍, മക്ക പ്രൊവിന്‍സ് സെക്രട്ടറിമാരായസൈദ് കൂമണ്ണ, മുഹമ്മദ് അലി മാസ്റ്റര്‍, മര്‍ക്കസ് ഗ്ലോബല്‍ സെക്രട്ടറി ഗഫൂര്‍വാഴക്കാട്, ആര്‍ എസ് സി ജിദ്ദ െസക്രട്ടറി ആശിഖ് ഷിബിലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്സന്‍ സഖാഫി അധ്യക്ഷതവഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സ്വാഗതവും മുഹ്സിന്‍ സഖാഫി നന്ദിയും പറഞ്ഞു

 

Latest