Connect with us

iuml

കേരള ബാങ്ക് ഭരണസമിതി അംഗമായ ലീഗ് എം എല്‍ എ പി അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു മലപ്പുറത്ത് പോസ്റ്റര്‍

ഹമീദ് പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു.

Published

|

Last Updated

മലപ്പുറം | കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എം എല്‍ എ പി അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണ മെന്നാവശ്യ പ്പെട്ടു മലപ്പുറത്ത് പോസ്റ്റര്‍. ഹമീദ് പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു.

മലപ്പുറം ബസ് സ്റ്റാന്‍ഡിലും ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തു മാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും എല്‍ ഡി എഫിന്റെയും സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതെന്ന് പി അബ്ദുള്‍ ഹമീദ് എം എല്‍ എ പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഈ നടപടിയില്‍ കടുത്ത അതൃപ്തിയു ണ്ടെന്നാണു റിപ്പോര്‍ട്ട്. ലീഗില്‍ ഒരു വിഭാഗം ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന വികാരം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഹമീദിന്റെ പുതിയ പദവിയെ ഒരു വിഭാഗം രാഷ്ട്രീയ നീക്കമായാണു കാണുന്നത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എം എല്‍ എയുമാണു പി അബ്ദുല്‍ ഹമീദ്. ലീഗ് എം എല്‍ എയെ കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗമാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടത്.

 

Latest