Connect with us

Kerala

സ്വകാര്യചിന്തകളില്‍ പോലും കടന്നു വരാന്‍ പാടില്ലാത്ത പ്രയോഗം; ഹരിഹരനെതിരെ ഷാഫി പറമ്പില്‍

ആരെയും ആക്ഷേപിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയല്ല വടകരയിലേത്. ഹരിഹരന്റെ വാക്ക് ദൗര്‍ഭാഗ്യകരമായി പോയി.

Published

|

Last Updated

കോഴിക്കോട് | കെ കെ ശൈലജ എംഎല്‍എക്കെതിരായ ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി ഷാഫി പറമ്പില്‍.കെ എസ് ഹരിഹരന്‍ അനുചിതമായ പ്രയോഗമാണ് നടത്തിയതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പില്‍ പറഞ്ഞു.

പൊതുഇടത്തിലോ സ്വകാര്യസംഭാഷണത്തിലോ പോലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളും ഉണ്ടാവാന്‍ പാടില്ലാത്ത ചിന്തകളുമാണ് പ്രസംഗത്തില്‍ കടന്നുകൂടിയത്. തെറ്റായതും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ പ്രയോഗമാണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ആരെയും ആക്ഷേപിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയല്ല വടകരയിലേത്. ഹരിഹരന്റെ വാക്ക് ദൗര്‍ഭാഗ്യകരമായി പോയെന്നും ഷാഫി പറഞ്ഞു.

പരിപാടി കഴിഞ്ഞയുടനെ വിയോജിപ്പ് അറിയിച്ച് താനും പ്രതിപക്ഷ നേതാവും ആര്‍ എം പി നേതാക്കളെ കണ്ടിരുന്നു. സ്വാഗതാര്‍ഹമായ സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഖേദം പ്രകടിപ്പിക്കുകയും പരാമര്‍ശം തള്ളുകയും ചെയ്ത ആര്‍എംപി നിലപാട് സ്വാഗതാര്‍ഹമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Latest