കണ്ണൂര്‍ നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശി 32 വയസ്സുള്ള പ്രജിത്ത് ഭാര്യ 26 വയസ്സുള്ള റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്.മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചാണ് അത്യാഹിതമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിനു കാരണം.
വീഡിയോ കാണാം
---- facebook comment plugin here -----