Connect with us

National

മധ്യപ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി

അംബാല ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ചന്ദ്കാപുര വില്ലേജില്‍ വെള്ളിയാഴ്ചയാണ് സംഭവം.

Published

|

Last Updated

മൊറേന | മധ്യപ്രദേശിലെ മൊറേനയില്‍ ഗര്‍ഭിണിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ജീവനു വേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി ഗ്വാളിയോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അംബാല ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ചന്ദ്കാപുര വില്ലേജില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഭര്‍ത്താവ് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച യുവതിയുടെ കൂടെ ചര്‍ച്ചക്കായി ഗ്രാമത്തിലെത്തിയതായിരുന്നു ഇവരെന്ന് അംബാല പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അലോക് പരിഹാര്‍ പറഞ്ഞു. ചര്‍ച്ച നടന്ന വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗര്‍ഭിണിയായ യുവതിയെ അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇന്ധനം ഒഴിച്ച് കത്തിക്കുകയും ചെയ്തു.

ഇരയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.

Latest