Kerala
തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയുടെ വയറില്‍ ചവിട്ടി; ഗര്‍ഭസ്ഥ ശിശു മരിച്ചു
സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട | തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ യുവാവ് ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. എന്നാല്‍ നിയമപരമായി ഇവര്‍ വിവാഹിതരായിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വിഷ്ണുവും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിഷ്ണു യുവതിയെ വയറില്‍ ചവിട്ടുകയായിരുന്നു.
---- facebook comment plugin here -----