Pathanamthitta
ക്രിസ്ത്യന്‍ പള്ളിയില്‍ നിര്‍ത്തിയിട്ട വൈദികന്റെ ബൈക്ക് മോഷണം പോയി
എംസി റോഡില്‍ കൂടി പോയ ഒരു യുവാവ് പെട്ടെന്ന് പള്ളിക്കുള്ളിലേക്ക് കയറി ബൈക്കില്‍ കയറിയിരുന്ന് ഓടിച്ചു പോകുന്ന ദൃശ്യം പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

അടൂര്‍ | അടൂര്‍ വടക്കടത്തുകാവ് മോര്‍ ഇഗ്നാത്തിയോസ് പള്ളിയിലെ പ്രധാന ശ്രൂഷകന്റെ ബൈക്ക് മോഷണം പോയി. വടക്കടത്തുകാവ് തടത്തില്‍ ലിജോ വര്‍ഗീസിന്റെ ബൈക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച രാവിലെ 8.15ന് പള്ളിയിലെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. എംസി റോഡില്‍ കൂടി പോയ ഒരു യുവാവ് പെട്ടെന്ന് പള്ളിക്കുള്ളിലേക്ക് കയറി ബൈക്കില്‍ കയറിയിരുന്ന് ഓടിച്ചു പോകുന്ന ദൃശ്യം പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
കിളിവയല്‍ സെയ്ന്റ് സിറിള്‍സ് കോളജിനു സമീപത്തെ അമ്പാട്ട് സ്റ്റോഴ്സ് എന്ന കടയില്‍ നിന്നും 12000 രൂപ മോഷണം പോയി. ഇവിടെ ഒരു ബൈക്കില്‍ എത്തിയ യുവാവ് കടയ്ക്കുള്ളില്‍ കയറുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പള്ളിയില്‍ ബൈക്ക് മോഷ്ടിച്ച അതേ ആളു തന്നെ ബൈക്കിലെത്തി കടയിലും മോഷണം നടത്തുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.