Connect with us

Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിനിരയായ കഴകക്കാരന്‍ രാജിവെച്ചു

വിവാദങ്ങള്‍ക്ക് പിറകെ അവധിയില്‍ പോയിരുന്ന ബാലു ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  |ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിനിരയായ കഴകക്കാരന്‍ ആര്യനാട് സ്വദേശി ബിഎ ബാലു ജോലി രാജിവെച്ചു. വിവാദങ്ങള്‍ക്ക് പിറകെ അവധിയില്‍ പോയിരുന്ന ബാലു ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തില്‍ ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയില്‍ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.ആരോഗ്യപരമായ കാരണത്താലും വ്യക്തിപരമായ കാരണത്താലും രാജി വെയ്ക്കുന്നതായി കാണിച്ച് ബാലു ഇന്നലെ കത്ത് നല്‍കിയെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. സികെ ഗോപി പറഞ്ഞു.ഇക്കാര്യം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും സര്‍ക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

 

Latest