Connect with us

National

കൊല്‍ക്കത്ത സ്വദേശിയായ പ്രൊഫസര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കൈകളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി| കൊല്‍ക്കത്ത സ്വദേശിയായ പ്രൊഫസറെ ഉത്തരാഖണ്ഡിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ മെയ്‌നെക്ക് പാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തറയില്‍ രക്തം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പോലീസ് റിപ്പോര്‍ട്ടുകള്‍ മെയ്‌നെക്ക് പാലിന്റേത് ആത്മഹത്യയെന്നാണ് സൂചിപ്പിക്കുന്നത്.

മെയ്‌നെക്ക് പാല്‍ സുഹൃത്തുക്കളോടൊപ്പം ഉത്തരാഖണ്ഡിലേക്ക് യാത്ര പോയതായിരുന്നു. അതിനിടയില്‍ അദ്ദേഹം തനിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ കാണാന്‍ തോന്നുന്നെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അടുത്ത ദിവസം രാവിരെ വീട്ടില്‍ പോകുവാനായി ട്രെയിന്‍ കയറാനായി ലാല്‍കുവാനിലെ ഹോട്ടലില്‍ മുറിയെടുത്തു.

എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് മെയ്‌നെക്കിനെ ഫോണില്‍ കിട്ടാതെ വന്നതോടെ വീട്ടുകാര്‍ ഹോട്ടലുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ മൃതദേഹം കണ്ടത്.

 

 

 

Latest