National
പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി ദേഹപരിശോധന നടത്തി;വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
അധ്യാപിക ജയശ്രീയുടെ ബാഗില്‍ നിന്ന് പണം കാണാതായതിന് പിന്നാലെ വിദ്യാര്‍ത്ഥിനിക്ക് നേരെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തുകയായിരുന്നു.

ബെംഗളുരു| കര്‍ണാടകയില്‍ അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബാഗല്‍കോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവമുണ്ടായത്. അധ്യാപിക ജയശ്രീയുടെ ബാഗില്‍ നിന്ന് പണം കാണാതായതിന് പിന്നാലെ വിദ്യാര്‍ത്ഥിനിക്ക് നേരെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തുകയായിരുന്നു.
നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും ഒരു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെയുമാണ് അധ്യാപിക ദേഹപരിശോധനക്ക് വിധേയരാക്കിയത്. തുടര്‍ന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി മോഷണം ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് വീട്ടിലെത്തിയ ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. അധ്യാപിക ജയശ്രീക്കെതിരെ കേസെടുത്തതായി ബാഗല്‍കോട്ട് റൂറല്‍ പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)