Idukki
വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
പോസ്റ്റിൽ നിന്നും തീ ചിതറുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ നോക്കിയപ്പോഴാണ് പാമ്പ് ഷോക്കേറ്റു കത്തുന്നത് കണ്ടത്.

തൊടുപുഴ | തൊടുപുഴ – നഗരമധ്യത്തിലെ വൈദ്യുതി പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. ഉച്ചക്ക് 2.30ഓടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പോസ്റ്റിൽ നിന്നും തീ ചിതറുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ നോക്കിയപ്പോഴാണ് പാമ്പ് ഷോക്കേറ്റു കത്തുന്നത് കണ്ടത്.
പാമ്പ് പോസ്റ്റിൽ കയറുന്നത് ആരും കണ്ടിരുന്നില്ല. ഒരു ലൈനിൽ നിന്നും അടുത്തതിലേക്ക് കയറിയപ്പോഴാണ് ഷോക്കറ്റത്. ഉടൻ വൈദ്യുതി ഓഫാക്കി.
വനപാലകർ എത്തി പാമ്പിന്റെ ജഡം മാറ്റി.
---- facebook comment plugin here -----