Connect with us

From the print

കാര്‍ഗില്‍ ജയത്തിന് കാല്‍ നൂറ്റാണ്ട്

നുഴഞ്ഞുകയറിയ പാകിസ്താന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും അധീനതയില്‍ നിന്ന് ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ പ്രദേശങ്ങള്‍ ഓപറേഷന്‍ വിജയിയിലൂടെ സൈന്യം തിരിച്ചുപിടിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഇന്ന്.

Published

|

Last Updated

ശ്രീനഗര്‍ | കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ഐതിഹാസിക വിജയം കൈവരിച്ചിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട്. നുഴഞ്ഞുകയറിയ പാകിസ്താന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും അധീനതയില്‍ നിന്ന് ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ പ്രദേശങ്ങള്‍ ഓപറേഷന്‍ വിജയിയിലൂടെ സൈന്യം തിരിച്ചുപിടിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഇന്ന്. ദേശസ്നേഹത്തിന്റെയും ജവാന്മാരുടെ ധീരതയുടെയും അടയാളപ്പെടുത്തലിനൊപ്പം മാതൃരാജ്യത്തിനായി വീരമൃത്യുവരിച്ചവരുടെ ഓര്‍മദിനം കൂടിയാണിത്.

വര്‍ഷം തോറും ജൂലൈ 26ന് വിജയ് ദിവസ് എന്ന പേരിലാണ് കാര്‍ഗില്‍ വിജയ ദിനം ആചരിക്കാറുള്ളത്. വടക്കന്‍ കാര്‍ഗിലിലെ ഇന്ത്യന്‍ ഭാഗത്തുള്ള നിയന്ത്രണരേഖയിലേക്കാണ് പാക് സൈന്യം നുഴഞ്ഞുകയറിയത്. 1999 മെയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം ഓപറേഷന്‍ വിജയ് ആരംഭിച്ചു. മെയ് മുതല്‍ ജൂലൈ വരെ രൂക്ഷമായ യുദ്ധം നീണ്ടുനിന്നു.

മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിനൊടുവില്‍ ടൈഗര്‍ ഹില്‍ അടക്കമുള്ള എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു. ഇന്ത്യന്‍ പക്ഷത്ത് 490 സൈനികര്‍ വീരമൃത്യുവരിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ദ്രാസ്സ് സന്ദര്‍ശിച്ച് വിജയ് ദിവസിന്റെ പരിപാടികളില്‍ പങ്കെടുക്കും.