Poem
ഒരു മഴത്തുള്ളി
ഒരു കുളിർകാറ്റ് പെയ്യട്ടെ മഴത്തുള്ളി വീഴട്ടേ...വഴി തേടി പുഴയിലുടെ കടലിലലയണം മഴത്തുള്ളിക്ക്.

ഒരു മഴത്തുള്ളി,
മേഘപാളിയിൽ നിന്ന് വീണത് ഒരിലയിലേക്കായിരുന്നു.
തെളിഞ്ഞ തുള്ളി, തെരുവിലെ മണ്ണിലലിഞ്ഞ നേരമൊരു
ചളി നിറം പൂണ്ടു.
വഴിയിലെ മാലിന്യച്ചാലിലൂടെ നിര തെറ്റിയൊഴുകിയ കാലത്ത്,
പ്രഭാത വെട്ടം തലപൊക്കിയ നേരം,
ആരോ കീറിയ വഴിയിലൂടെ
ദിശ തെറ്റിപ്പരന്നു.
പലരുമാ നേരത്തും
ഒഴുകിപ്പോയി,
മഴത്തുള്ളി ഒരു വേനലിൽ
മണ്ണിലലിഞ്ഞുയർന്ന്
മാനം തേടി പറക്കാൻ തുടങ്ങി.
പെട്ടെന്നൊരു കുളിർ കാറ്റ് വന്നു,
കൈ പിടിച്ചുയർത്തി,
മാറോട് ചേർത്തു
മാനത്തേക്കുയർന്നു.
ഇപ്പോൾ മേഘം കാത്തിരിപ്പുണ്ടാതുള്ളി.
ഒരു കുളിർകാറ്റ് പെയ്യട്ടെ
മഴത്തുള്ളി വീഴട്ടേ…
വഴി തേടി പുഴയിലുടെ
കടലിലലയണം മഴത്തുള്ളിക്ക്.
അതിനായുള്ള ഒരുക്കത്തിലാണ്
കുളിരും തേടി മഴത്തുള്ളി
---- facebook comment plugin here -----