Connect with us

Books

അറിവന്വേഷകർക്ക് ഒരു റഫറൻസ് ഗ്രന്ഥം; 'സിറാജ് ഇൻഫോ' പ്രകാശിതമായി

ലോകം ഇന്ത്യ, കേരളം എന്നീ മൂന്ന് പ്രധാന ഭാഗങ്ങളിലായി പ്രാചീന കാലം മുതൽ എ ഐ വരെ നൂറു കണക്കിന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിറാജ് ഇൻഫോ ആഗോള മുസ്ലിം വിശേഷങ്ങളുടെ എൻസൈക്ലോപീഡിയ കൂടിയായി മാറുന്നു

Published

|

Last Updated

സിറാജ് ഇൻഫോ കേരള മുസ്ലിം ജമാത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ആദ്യ പ്രതി ഐ സി എഫ് ഇൻറർനാഷണൽ കൗൺസിൽ പ്രസിഡന്റ് സയിദ് ആറ്റക്കോയ തങ്ങൾ യുഎഇക്ക് നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട് | അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിവരങ്ങളുടെ കേവല കൈമാറ്റത്തിന് പകരം ഭൂതകാല സംഭവ വികാസങ്ങളെയും വർത്തമാനകാല സാഹചര്യങ്ങളെയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ബൃഹദ്സംരംഭമായ സിറാജ് ഇൻഫോ 24 പ്രകാശനം ചെയ്തു. കോഴിക്കോട് കടപ്പുറത്ത് സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പില്‍ വരുത്തുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനത്തിലാണ് കൃതി പ്രകാശിതമായത്. കേരള മുസ്ലിം ജമാത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ആദ്യ പ്രതി ഐ സി എഫ് ഇൻറർനാഷണൽ കൗൺസിൽ പ്രസിഡന്റ് സയിദ് ആറ്റക്കോയ തങ്ങൾ യുഎഇക്ക് നൽകി പ്രകാശനം ചെയ്തു.

വായനക്കാരനെയും ജ്ഞാനകുതുകികളെയും ആകർഷിക്കുന്ന രീതിയിൽ വൈവിധ്യപൂർണമായ രചനാ സവിശേഷതകളും ചിട്ടയാർന്ന ഉള്ളടക്കവും ഇഴുകിച്ചേർന്ന ഗ്രന്ഥമാണ് സിറാജ് ഇൻഫോ. വിവിധ മത്സരപ്പരീക്ഷകളിൽ ഇടംപിടിക്കാൻ വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും സഹായിയാകും ഈ കൃതി. എഴുത്തുകാർ, പ്രഭാഷകർ, ഗവേഷകർ ഉൾപ്പെടെ അറിവന്വേഷകർക്ക് മികച്ചൊരു റഫറൻസ് ഗ്രന്ഥം കൂടിയാണിത്.

ലോകം ഇന്ത്യ, കേരളം എന്നീ മൂന്ന് പ്രധാന ഭാഗങ്ങളിലായി പ്രാചീന കാലം മുതൽ എ ഐ വരെ നൂറു കണക്കിന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിറാജ് ഇൻഫോ ആഗോള മുസ്ലിം വിശേഷങ്ങളുടെ എൻസൈക്ലോപീഡിയ കൂടിയായി മാറുന്നു

സിറാജിൻ്റെ നാൽപ്പതാം വാർഷികോപഹാരം കൂടിയാണ് സിറാജ് ഇൻഫോ. 300 രൂപയാണ് പുസ്തകത്തിന്റെ മുഖവില. ഇപ്പോൾ പ്രത്യേക ഓഫറിൽ പുസ്തകം ലഭ്യമാക്കാം.

---- facebook comment plugin here -----

Latest