hunger strike
ജാതി വിവേചനത്തിനെതിരെ നിരാഹാരം കിടക്കുന്ന ഗവേഷക വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി
എം ജി സര്‍വ്വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരത്തിലാണ് ദീപ
കോട്ടയം | എം ജി സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഗവേഷണ വിദ്യാര്‍ഥിനി ദീപ പി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി, ജില്ലാ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ ദീപയുമായി നടത്തിയ ചര്‍ച്ചയിലാണ് ചികിത്സ തേടാന്‍ അവര്‍ സമ്മതിച്ചത്.
നാളെ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സര്‍വ്വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരത്തിലാണ് ദീപ. നാനോ സയന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ഇവരെ ഗവേഷണത്തിന് അനുവദിക്കുന്നില്ലെന്നാണ് ദീപ പറയുന്നത്. ദളിത് വിദ്യാര്‍ഥിനിയായ ഇവര്‍ക്ക് അനുകൂലമായുള്ള കോടതി വിധികള്‍ നടപ്പാക്കാന്‍ പോലും സര്‍വ്വകലാശാല തയ്യാറല്ലെന്ന് കാട്ടിയാണ് ദീപ പി മോഹനന്‍ നിരാഹാര സമരം നടത്തുന്നത്.