Connect with us

Ongoing News

ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ വീണ് ആലപ്പുഴ സ്വദേശി മരിച്ചു

ദമാമില്‍ നിന്നും സുഹൃത്തുക്കളുമൊത്ത് ബഹ്‌റൈനിലേക്ക് വാരാന്ത്യ അവധി ചെലവഴിക്കാന്‍ പോയതായിരുന്നു

Published

|

Last Updated

ദമാം |  ബഹ്‌റൈനില്‍ സ്വിമ്മിങ്ങ് പൂളിലുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു.ആലപ്പുഴ കൊമ്മാടി സ്വദേശി അരുണ്‍ രവീന്ദ്രനാണ് (48) മരിച്ചത്. സഊദിയില്‍ റിസായത് ഗ്രൂപ്പിലെ നാഷനല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയി ജീവനക്കാരനായിരുന്നു. പിതാവ്: രവീന്ദ്രന്‍. മാതാവ്: പരിമള (റിട്ട. തഹസില്‍ദാര്‍) ,ഭാര്യ ഐശ്വര്യ, രണ്ടു കുട്ടികളുണ്ട്

ദമാമില്‍ നിന്നും സുഹൃത്തുക്കളുമൊത്ത് ബഹ്‌റൈനിലേക്ക് വാരാന്ത്യ അവധി ചെലവഴിക്കാന്‍ പോയതായിരുന്നു. നേരത്തെ ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ഹെല്‍ത്ത്, സേഫ്റ്റി, ആന്‍ഡ് വെല്‍ബീയിങ് അംബാസഡര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ലഭിച്ചിരുന്നു.

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകും

 

Latest