Connect with us

Kerala

ഒമാനില്‍ കുത്തൊഴുക്കില്‍ പെട്ട് പരുക്കേറ്റ പുന്നപ്ര സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

ആലപ്പുഴയിലെ അമ്പലപ്പുഴ പുന്നപ്ര സ്വദേശി അശ്വിനെ (27)നെയാണ് നാട്ടിലെത്തിക്കുക.

Published

|

Last Updated

ആലപ്പുഴ | ഒമാനില്‍ കനത്ത മഴയിലുണ്ടായ കുത്തൊഴുക്കില്‍ ഗുരുതരമായി പരുക്കേറ്റ മലയാളിയെ ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴയിലെ അമ്പലപ്പുഴ പുന്നപ്ര സ്വദേശി അശ്വിനെ (27)നെയാണ് നാട്ടിലെത്തിക്കുക.

പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തന്‍പുരയ്ക്കല്‍ ടൈറ്റസ്-പ്രസ്റ്റീന ദമ്പതികളുടെ മകനാണ് അശ്വിന്‍. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന അശ്വിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ഒമാന്‍ പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് പേമാരിയും കുത്തൊഴുക്കുമുണ്ടായത്. വെള്ളം മുറിയിലേക്ക് കടക്കാതിരിക്കാന്‍ അശ്വിനും കൂടെ താമസിച്ചിരുന്ന രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തുള്ള ഗേറ്റടയ്ക്കുകയും തള്ളിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, ഒഴുക്ക് കൂടുതല്‍ ശക്തമായതോടെ ഗേറ്റില്‍ നിന്ന് പിടിവിട്ട് ഇവര്‍ മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ഒമ്പത് മാസം മുമ്പാണ് അശ്വിന്‍ ഒമാനിലെ ബിദിയ സനയായില്‍ സ്വകാര്യ ലെയ്ത്ത് വര്‍ക്ക്‌ഷോപ്പില്‍ ജോലിക്കായി പോയത്.

 

 

Latest