Connect with us

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.

Published

|

Last Updated

ആലുവ| ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.

ബസില്‍ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീ ആളിത്തുടങ്ങിയിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ മനസാന്നിധ്യത്തോടെ ഇടപെട്ടതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

 

 

Latest