Connect with us

International

റഷ്യയിൽ തകർന്നുവീണ സൈനിക വിമാനത്തിലുണ്ടായിരുന്ന 74 പേരും മരിച്ചതായി സ്ഥിരീകരണം

യുദ്ധ തടവുകാരായ 65 ഉക്രൈന്‍ സൈനികരും 6 ക്രൂ അംഗങ്ങളും 3 ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

മോസ്കോ | റഷ്യയിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 74 പേരും മരിച്ചതായി സ്ഥിരീകരിച്ചു. റഷ്യയിലെ ബെൽഗൊറോഡ് മേഖലയുടെ ഗവർണറാണ് ഇക്കാര്യം അറിയിച്ചത്.

65 ഉക്രൈന്‍ യുദ്ധ തടവുകാരുമായി പുറപ്പെട്ട റഷ്യന്‍ സൈനിക വിമാനമാണ് ബെല്‍ഗറോസ് മേഖലയിലെ എയര്‍ഫീല്‍ഡിലേക്ക് മടങ്ങുന്നതിനിടെ തകർന്നുവീണത്.  എസ് യു – 25 എന്ന സൈനിക വിമാനമാണ് അപകടത്തിൽപെട്ടത്.

രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകട കാരണം കണ്ടെത്തിയില്ലെന്നും ഒരു പ്രത്യേക സൈനിക കമ്മീഷന്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുദ്ധ തടവുകാരായ 65 ഉക്രൈന്‍ സൈനികരും 6 ക്രൂ അംഗങ്ങളും 3 ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest