Connect with us

Saudi Arabia

സഊദി എയർലൈൻസിന്റെ കാർഗോ വിമാനം കൊൽക്കത്തയിൽ അടിയന്തിര ലാൻഡിംഗ് നടത്തി

ശനിയാഴ്ച ഉച്ചയോടെയാണ് പറക്കുന്നതിനിടെ വിൻഡ്‌ഷീൽഡ് പൊട്ടിയതായി പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.

Published

|

Last Updated

കൊൽക്കത്ത | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസിന്റെ കാർഗോ വിമാനം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതായി അൽ അറബിയ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് പറക്കുന്നതിനിടെ വിൻഡ്‌ഷീൽഡ് പൊട്ടിയതായി പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് എടിസിയുമായി ബന്ധപ്പെടുകയും കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തുകയുമായിരുന്നു.

വിമാനം 12:20ന് സുരക്ഷിതമായി ലാൻഡ് ചെയ്തതായും, വിമാനത്താവളത്തിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നടത്തിയതായും വിമാനത്താള അധികൃതർ പറഞ്ഞു.

Latest