Connect with us

Ongoing News

മലയാളി ബിസിനസുകാരൻ 27 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയെന്ന് പരാതിയുമായി സഊദി പൗരൻ

മലപ്പുറം യൂനിവേഴ്സിറ്റി സ്വദേശിക്ക് എതിരെയാണ് സഊദി പൗരൻ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി രംഗത്ത് വന്നത്.

Published

|

Last Updated

ജിദ്ദ | സഊദിയിൽ ബിസിനസുകാരനായ മലയാളി സ്വദേശി പൗരനെ കബളിപ്പിച്ച് കോടികൾ തട്ടി മുങ്ങിയതായി ആരോപണം. മലപ്പുറം യൂനിവേഴ്സിറ്റി സ്വേദശി പുതിയകത്ത് ഷമീൽ (53) എന്നയാൾക്കെതിരെയാണ് സ്വദേശി പൗരൻ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി രംഗത്ത് വന്നത്. ബിസിനസിനെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നിൽ നിന്ന് 1.25 കോടി റിയാലോളം (27 കോടിയോളം ഇന്ത്യൻ രൂപ) ഷമീൽ തട്ടിയെടുത്തതായി ഇബ്രാഹീം മുഹമ്മദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണമായി 72 ലക്ഷം റിയാൽ ഷമീൽ തട്ടിയതെന്ന് ഇബ്റാഹീം മുഹമ്മദ് പറഞ്ഞു. ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീർക്കാൻ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകിയ ഇബ്റാഹിം മുഹമ്മദിന് 53,43,400 റിയാലും നഷ്ടമായി.

സൗദി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ആദ്യമായി നിക്ഷേപ ലൈസൻസ് നേടിയവരിൽ ഒരാളായിരുന്നു പുതിയകത്ത് ഷമീൽ. ഈ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ ഇദ്ദേഹം തുടങ്ങാനിരിക്കുന്ന നിരവധി പദ്ധതികളിലേക്ക് ഒട്ടേറെ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. ഇതനുസരിചാണ് ഇബ്റാഹീം മുഹമ്മദും മകൻ അബ്ദുല്ല അൽ ഉതൈബിയും ഷമീലിന്റെ ബിസിനസിൽ പങ്കാളിത്തം സ്വീകരിച്ചത്. എന്നാൽ പണം കൈക്കലാക്കിയ ശേഷം ഷമീൽ നാട്ടിലേക്ക് മുങ്ങിയെന്നാണ് സ്വദേശി പൗരൻ പറയുന്നത്. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചുനൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീൽ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ തനിക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാൾ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു. ഷമീലിനെതിരെ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഓഫീസിലടക്കം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി.

ഷമീലിന് എതിരെ ജിദ്ദ ജനറൽ കോടതിയില് ഇബ്രാഹീം മുഹമ്മദ് പരാതി നൽകിയിരുന്നു. ഇതിൽ ഇബ്രാഹീം മുഹമ്മദിന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാൽ ഷമീിൽ സൗദിയിൽ ഇല്ലാത്തതിനാൽ വിധി നടപ്പാക്കാനായിട്ടില്ല.

ഷമീലിനെ തേടി ഒരിക്കൽ കേരളത്തിൽ പോയ കാര്യവും ഇബ്രാഹീം മുഹമ്മദ് പറഞ്ഞു. ഷമീലിന്റെ വീട്ടിലെത്തിയ ഇബ്രാഹീമിനോട് എല്ലാം ഉടൻ ശരിയാക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാൽ പിന്നീട് തനിക്കെതിരെ കേസ് നൽകിയെന്നാണ് ഷമീൽ പറഞ്ഞതെന്നും ഇബ്രാഹീം മുഹമ്മദ് പറയുന്നു.

---- facebook comment plugin here -----

Latest