Connect with us

Pathanamthitta

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന് സമീപത്തെ ചതുപ്പിലേക്ക് തെന്നി മാറി

Published

|

Last Updated

അടൂര്‍  | സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരില്‍ ഒരാള്‍ക്കാണ് പരുക്കേറ്റത്. സ്‌കൂള്‍ ബസില്‍ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അടൂര്‍-ഭരണക്കാവ് റോഡില്‍ നെല്ലിമുകള്‍ ജങ്ഷനു സമീപം ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അടൂര്‍ ഭാഗത്തു നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോയതായിരുന്നു സ്‌കൂള്‍ ബസ്. നെല്ലിമുകള്‍ ഭാഗത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് വന്നതായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന് സമീപത്തെ ചതുപ്പിലേക്ക് തെന്നി മാറി.

 

Latest