Connect with us

Kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസും കെ എസ് ആര്‍ ടി സിയും കൂട്ടിയിടിച്ചു

എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു, കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കും പരുക്കേറ്റു

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ സ്‌കൂള്‍ ബസും കെ എസ് ആര്‍ ടി സിയും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഏലപ്പാറ – വാഗമണ്‍ റോഡിലാണ് അകപടമുണ്ടാത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. പീരുമേട് മരിയാഗിരി സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. വാഗമണ്‍ ഭാഗത്ത് നിന്ന് കുട്ടികളുമായി സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്. കട്ടപ്പനയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest