Connect with us

Kerala

കക്കട്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബസിന്റെ പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ട രാജേഷ് തല്‍ക്ഷണം മരിച്ചു

Published

|

Last Updated

കോഴിക്കോട്  | കക്കട്ടില്‍ ടൗണില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നരിപ്പറ്റ ഇല്ലത്ത്മീത്തല്‍ പരേതനായ കണ്ണന്റെ മകന്‍ രാജേഷാണ് (44) മരിച്ചത്. സമാന ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ഇരു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം. വൈകിട്ട് അഞ്ചിനാണ് സംഭവം

ബസിന്റെ പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ട രാജേഷ് തല്‍ക്ഷണം മരിച്ചു. പെയിന്ററാണ് രാജേഷ്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest