Kerala
ലഹരി കണ്ടെത്താൻ പരിശോധന; ബസിലെ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്തിയ 71.5 ലക്ഷം രൂപ പിടികൂടി
പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പാലക്കാട് | അനധികൃതമായി കടത്തിയ 71.5ലക്ഷം രൂപ പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെ ആന്ധ്രയില്‍ നിന്നും വന്ന സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്നാണ് എക്‌സൈസ് പണം പിടികൂടിയത്.
ആന്ധ്ര കാര്‍ണോല്‍ സ്വദേശിയായ ശിവപ്രസാദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെയും പണവും പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍സ്പെക്ടര്‍ വിനോദ് ബാബുവിന് തുടര്‍ നടപടികള്‍ക്കായി കൈമാറി.
പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
---- facebook comment plugin here -----