Connect with us

National

ചീറ്റകളുടെ രണ്ടാം സംഘം ഈ മാസം ഇന്ത്യയിലെത്തും

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി 18-ന് എത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്താന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. 12 ചീറ്റപുലികളെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി 18-ന് എത്തിക്കുന്നത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്.ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.

ഇതില്‍ ആണിന്റെയും പെണ്ണിന്റെയും എണ്ണം കൃത്യമായി അറിയില്ലെന്നും ചീറ്റകളെ ഒരു മാസം ക്വാറന്റൈനില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-മത്തെ ജന്മദിനത്തിലായിരുന്നു ഇതിന് മുമ്പ് നമീബിയയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളെ എത്തിച്ചത്. ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.

---- facebook comment plugin here -----

Latest