Connect with us

Drowned in the river

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ രണ്ടാമത്തെയാളും മരിച്ചു

വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍ (8) ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | മലയമ്മ മാതോളത്ത് കടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ രണ്ടാമത്തെയാളും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍ (8) ആണ് മരിച്ചത്. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(എട്ട്) ഇന്നലെ മരിച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. കൂടായുണ്ടായിരുന്ന മറ്റ് കുട്ടികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ എത്തി അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ദില്‍ഷോക്ക് വഴിമധ്യേ മരിച്ചു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമീൻെറ മരണം.

 

 

 

---- facebook comment plugin here -----

Latest