Kerala
മുതലപ്പൊഴിയില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി
നിലവില്‍ മുതലപ്പൊഴി ഹാര്‍ബറില്‍ രൂപപ്പെട്ട മണല്‍ത്തിട്ട ഭാഗികമായി മുറിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം|മുതലപ്പൊഴിയില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുതലപ്പൊഴിയില്‍ വി ശശി എംഎല്‍എയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. വി ശശി പ്രശ്‌ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. ശശിയുടെ ഓഫീസ് അടിച്ച് തകര്‍ത്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മുതലപ്പൊഴി ഹാര്‍ബറില്‍ രൂപപ്പെട്ട മണല്‍ത്തിട്ട ഭാഗികമായി മുറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നാല് എക്‌സ്‌കവേറ്ററുകള്‍, ജെസിബി, ഡ്രഡ്ജറുകള്‍, മണല്‍ നീക്കം ചെയ്യാന്‍ ടിപ്പറുകള്‍ എന്നിവ മുതലപ്പൊഴിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വലിയ ഡ്രഡ്ജര്‍ കൊണ്ടുവന്ന് മണല്‍നീക്കം നടത്തുമെന്ന് കരാറുകാര്‍ നല്‍കിയ ഉറപ്പിലാണ് ഭാഗയിമമായി തിട്ടമുറിക്കാന്‍ സമരസമിതി അനുവദിച്ചത്. രണ്ട് എക്‌സ്‌കവേറ്ററുകള്‍ കൂടി സ്ഥലത്ത് എത്തിക്കും.