Connect with us

National

ജെഎന്‍യുവില്‍ ഫലസ്തീന്‍, ലെബനാന്‍, ഇറാന്‍ അംബാസഡര്‍മാരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി

മൂന്ന് സെമിനാറുകളിലേക്കായിരുന്നു മൂന്ന് രാജ്യങ്ങളുടെ അംബാസിഡര്‍മാരെ ജെഎന്‍യു ക്ഷണിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യുവില്‍ നടത്താനിരുന്ന സെമിനാറുകള്‍ റദ്ദാക്കി. ഫലസ്തീന്‍, ലെബനാന്‍, ഇറാന്‍ അംബാസഡര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനിരുന്ന സെമിനാറാണ് അവസാന നിമിഷം റദ്ദാക്കിയത്.

മൂന്ന് സെമിനാറുകളിലേക്കായിരുന്നു മൂന്ന് രാജ്യങ്ങളുടെ അംബാസിഡര്‍മാരെ ജെഎന്‍യു ക്ഷണിച്ചത്.

‘പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെ ഇറാന്‍ എങ്ങനെ കാണുന്നു’ എന്ന സെമിനാര്‍ വ്യാഴാഴ്ച രാവിലെ 11 നാണ് നിശ്ചയിച്ചിരുന്നത്. ഇറാനിയന്‍ അംബാസഡര്‍ ഡോ. ഇരാജ് ഇലാഹിയായിരുന്നു മുഖ്യ പ്രഭാഷണം. എന്നാല്‍ രാവിലെ എട്ടോടെ സെമിനാര്‍ കോര്‍ഡിനേറ്റര്‍ സിമ ബൈദ്യയാണ് പരിപാടി റദ്ദാക്കിയ വിവരം ഇ മെയിലിലൂടെ വിദ്യാര്‍ത്ഥികളെ അറിയിച്ചത്. ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുക്കുമെന്ന് അറിയിച്ച നവംബര്‍ 7ലെ സെമിനാറും ലബനാന്‍ അംബാസഡര്‍ പങ്കെടുക്കാനിരുന്ന നവംബര്‍ 14 ലെ സെമിനാറും റദ്ദാക്കി.

 

അതേസമയം പരിപാടികള്‍ റദ്ദാക്കിയത് സര്‍വകലാശാലയാണെന്നും അതിന്റെ കാരണങ്ങള്‍ അറിയില്ലെന്നും ഇറാന്‍, ലെബനാന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു

 

Latest