wakhaf bord bill
വഖഫ് ഭേദഗതി ബില്ലിനെതിരെ ആഗസ്ത് 28ന് പത്തനംതിട്ടയില്‍ സെമിനാര്‍ സംഘടിപ്പിക്കും
ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കിര്‍ ഹുസൈന്‍ മുഖ്യഥിതി ആകും
പത്തനംതിട്ട | ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും ശരീഅത്തിനും വിരുദ്ധമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ ആഗസ്ത് 28ന് പത്തനംതിട്ട ടൗണ്‍ മുസ്ലിം ജമാഅത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കിര്‍ ഹുസൈന്‍ മുഖ്യഥിതി ആകും. കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. ബി എം ജമാല്‍ വിഷയവതരണം നടത്തും. വഖഫിലെ ഇസ്ലാമിക വീക്ഷണം എന്ന വിഷയം സംബന്ധിച്ച് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം ഓച്ചിറ അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണം നടത്തും. മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ മുന്‍ ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം ചടങ്ങില്‍ അധ്യക്ഷനാകും. പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി അമുഖ പ്രഭാഷണം നടത്തും. സിബി മുഹമ്മദ് മോഡറേറ്റര്‍ ആയിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡി എം സി സി മുഖ്യ രക്ഷാധികാരി അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി (ചീഫ് ഇമാം, പത്തനംതിട്ട ടൗണ്‍ മുസ്ലിം ജമാഅത്ത്), വൈസ ്ചെയര്‍മാന്‍ സെക്രട്ടറി ഷുഹൈബ് ഹാജി(പന്തളം മുസ്ലീം ജമാഅത്ത് പ്രസിഡന്റ്), ജനറല്‍ കണ്‍വീനര്‍ നിസാര്‍ റാവുത്തര്‍ ഏഴംകുളം, ട്രഷറര്‍ അബ്ദുല്‍ കാസിം (കോന്നി ജമാഅത്ത് സെക്രട്ടറി കോന്നി), കണ്‍വീനര്‍ എന്‍ എ നൈസാം സംബന്ധിച്ചു.